കെപിസിസി സംഘം മൂന്നാറില്‍
മൂന്നാര്‍: കെപിസിസി നിയോഗിച്ച ഉപസമിതി മൂന്നാറിലെ ഭൂമികയ്യേറ്റം നടന്ന മേഖകളില്‍ സന്ദര്‍ശനം നടത്തി.
കയ്യേറ്റം വിലയിരുത്താന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരിട്ടു നടത്തിയ സന്ദര്‍ശനത്തിന് ശേഷം അധികൃതര്‍ സ്വീകരിച്ച നടപടികള്‍ പ്രഹസനമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതിയംഗങ്ങള്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് കയ്യേറ്റങ്ങള്‍ നടക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
സംഘത്തില്‍ കെപിസിസി ജനല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, മുന്‍മന്ത്രി കെ.സി വേണൂഗോപാല്‍, ഇടുക്കി ഡിസിസി പ്രസിഡന്റ് പി.ടി തോമസ്, മുന്‍ ഡിസിസി പ്രസിഡന്റുമാരായ ജോയി തോമസ്, ശൂരനാട് രാജശേഖരന്‍, മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ എന്നിവരാണുള്ളത്.
കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കെപിസിസിയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കുമെന്ന് തലേക്കുന്നില്‍ ബഷീര്‍ അറിയിച്ചു.












Click it and Unblock the Notifications