കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാന്‍ തുടങ്ങി

  • By Staff
Google Oneindia Malayalam News

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റപ്രദേശങ്ങളില്‍ നിന്ന്‌ റവന്യൂ പ്രത്യേക ദൗത്യ സംഘം കുടിയൊഴിപ്പിക്കല്‍ തുടങ്ങി.

ന്യൂ കോളനിയ്‌ക്കുസമീപം മലയില്‍ രണ്ടിടത്തെ കയ്യേറ്റങ്ങളാണ്‌ ബുധനാഴ്‌ച ഒഴിപ്പിച്ചത്‌. ഇവിടെ നിര്‍മ്മാണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ സംഘമെത്തി ഷെഡുകളും മറ്റും പൊളിച്ചുമാറ്റുകായിരുന്നുവെന്ന്‌ ദേവികുളം സബ്‌കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

ദൗത്യസംഘം നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മേഖലകളില്‍ ഇപ്പോഴും നിര്‍മ്മാണം തുടരുന്നുണ്ടെന്നാണ്‌ വിവരം. നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവ്‌ നല്‍കിയതിനൊപ്പം പൊലീസ്‌ പിക്കറ്റിംഗ്‌ ഏര്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നുവെങ്കിലും അത്‌ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ദൗത്യ സംഘം സന്ദര്‍ശനം നടത്തുന്പോള്‍ അതിനൊപ്പം സഹായത്തിന്‌ മാത്രമായാണ്‌ ഇപ്പോള്‍ പൊലീസിന്റെ സഹായം ലഭിയ്‌ക്കുന്നത്‌.

ഇതിനിടെ കെഡിഎച്ച്‌ വി്‌ല്ലേജില്‍ കയ്യേറ്റം നടന്നുവെന്നു കരുതുന്ന ഭൂമിയുമാിയ ബന്ധപ്പെട്ട്‌ 400 പേര്‍ക്ക്‌ ബുധനാഴ്‌ച നോട്ടീസ് നല്‍കിയിട്ടുണ്ട്‌. ഭൂമികയ്യേറ്റത്തെക്കുറിച്ച്‌ അന്വഷണം നടത്താന്‍ എത്തിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ബുധനാഴ്‌ച അന്വേഷണം അവസാനിപ്പിച്ചു.

ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സെക്രട്ടറി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കാനാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. അടുത്തദിവസങ്ങളിലായി കൂടുതല്‍ തെളിവെടുപ്പു നടത്തുമെന്നാണ്‌ അറിയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X