ബിജെപി മാര്‍ച്ച്: എസ്‌എടിയില്‍ സംഘര്‍ഷം
തിരുവനന്തപുരം: അണുബാധ മൂലം നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എസ്‌എടി ആശുപത്രിയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ആശുപത്രിയിലേയ്ക്ക് പ്രവേശിയ്‌ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവെച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ആശുപത്രിക്കുമുന്നില്‍ ധര്‍ണ നടത്തി. ആരോഗ്യമന്ത്രി രാജിവെയ്‌ക്കുക, ആശുപത്രി സൂപ്രണ്ടിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിയച്ചാണ് ധര്‍ണ. ആരോഗ്യമന്ത്രി രാജിവെയ്‌ക്കുംവരെ പ്രക്ഷോഭം തുടരുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications