വത്തിക്കാന്‍ ലൈബ്രറി മൂന്നു വര്‍ഷത്തേക്ക് അടച്ചിടുന്നു
ലോകത്തിലെ തന്നെ പുരാതനമായ പുസ്‌തകശാലകളിലൊന്നായ ലൈബ്രറി മൂന്നു വര്‍ഷത്തേക്കാണ് അടച്ചിടുന്നത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ലൈബ്രറി അടച്ചിടുന്നത്. വേനലവധിക്കായി ജൂലൈ മധ്യത്തോടെ പൂട്ടുന്ന് ലൈബ്രറി പിന്നീട് സ്‌പതംബര്‍ 2010നെ തുറക്കുകയുളളൂ.
പുരാണ പുസ്‌തകങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ പറ്റാത്ത വിധത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ അനുയോജ്യമായി തീര്‍ന്നതിനാലാണ ്‌പൊളിച്ചു പണിയാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ കണ്ടീഷനുകളും , പൊടി വിമുക്തമാക്കുന്ന യന്ത്രങ്ങളും ഘടിപ്പിക്കുമെന്നും, ഫയര്‍ എക്‌സിറ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പുസ്‌തകശാല അടച്ചിട്ടാലും ഗവേഷകര്‍ക്കും പണ്ഡിതര്‍ക്കും പ്രാചീന കൈയെഴുത്തു പ്രതികളുടെ ഡിജിറ്റല്‍ കോപ്പികള്‍ എടുക്കാനുളള സൗകര്യമുണ്ടാവും. എന്നാല്‍ ദിവസേന 100ഓളം ഗവേഷകര്‍ ഉപയോഗിക്കുന്ന വായനമുറി അടച്ചിടും.
75,000 വിലമതിക്കാനാവാത്ത കൈയെഴുത്തുപ്രതികളുടെയും, 10 ലക്ഷത്തിലേറെ അച്ചടിച്ച കോപ്പികളുടെയും സംരക്ഷണചുമതലുളളവരായിരിക്കും ഈ കാലയളവില്‍ വായനമുറി ഉപയോഗിക്കുക. പല പുസ്‌തകങ്ങളും ഭൂമിക്കടിയില്‍ നിര്‍മ്മിച്ച ബങ്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
600 വര്‍ഷം മുമ്പ് പോപ് നിക്കോളസ് അഞ്ചാമനാണ് വത്തിക്കാന്‍ ലൈബ്രറി സ്ഥാപിച്ചത്.അന്നുതൊട്ടുതന്നെ ഇത് പണ്ഡിതര്‍ക്കായി തുറന്നുകൊടുത്തിരുന്നു.
എന്നാല്‍ ലൈബ്രറിയില്‍ സീക്രട്ട് ആര്‍കൈവ് എന്ന വിളിക്കുന്ന രഹസ്യ വിഭാഗത്തില്‍ ആര്‍ക്കും പ്രവേശനമില്ല. അതിലെ പുസ്‌തകങ്ങളെും രേഖകളുമൊന്നും ഇവര്‍ക്ക് ലഭ്യമല്ല. മറ്റു ചരിത്ര രേഖകള്‍ക്കു പുറമേ, ഇംഗ്ലിലെ രാജാവായിരുന്ന ഹെന്റി എട്ടാമന്‍ ആന്‍ ബോളെയ്‌ന് എഴുതിയ പ്രണയലേഖനങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications