Get Updates
Get notified of breaking news, exclusive insights, and must-see stories!

പകര്‍പ്പവകാശം: ഇന്ത്യ യുഎസ് നിരീക്ഷണ പട്ടികയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉത്‌പന്നങ്ങളുടെ പകര്‍പ്പവകാശം ലംഘിക്കപ്പെടുന്നത്‌ തടയുന്നതില്‍ പരാജയപ്പെട്ട പന്ത്രണ്ട്‌ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. അമേരിക്കന്‍ ഭരണകൂടം തിങ്കളാഴ്ചയാണ്‌ അവശ്യം നിരീക്ഷിക്കപ്പെടേണ്ടതായ 12 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്‌.

സംഗീതം, സിനിമ, പകര്‍പ്പവകാശമുള്ള മറ്റു വസ്തുക്കള്‍ തുടങ്ങിയവ പല രാജ്യങ്ങളിലും നിയമവിരുദ്ധമായി പകര്‍ത്തപ്പെടുന്നുവെന്നും പകര്‍പ്പവകാശം സംരക്ഷിക്കാന്‍ ഈ രാജ്യങ്ങള്‍ വേണ്ട നടപടികള്‍ കൈകൊണ്ടില്ലെന്നുമാണ് അമേരിക്കയുടെ കണ്ടെത്തല്‍.

ചൈന, റഷ്യ, അര്‍ജന്‍റീന ചിലി, ഈജിപ്ത, ഇസ്രയേല്‍, ലബനന്‍, തായ് ലാന്‍റ് , ടര്‍ക്കി, ഉക്രൈന്‍, വെനേസ്വല എന്നിവയാണ് ഇന്ത്യയ്ക്ക് പുറമേ അവശ്യം നിരീക്ഷിക്കപ്പെടേണ്ട് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍. ഈ നിരീക്ഷണത്തില്‍ കുറ്റം കണ്ടെത്താനായാല്‍ അത്‌ പിന്നീട്‌ സാന്പത്തിക ഉപരോധങ്ങള്‍ക്കു വരെ വഴിവയ്ക്കാവുന്നതാണ്‌.

ഇത്തരം കേസുകള്‍ യുഎസ്‌ ലോകബാങ്കിന്‍റെ പരിഗണനയില്‍ വിട്ടാല്‍ അത്‌ സാന്പത്തിക ഉപരോധത്തിന്‌ കാരണമാകും. ഗൗരവതരമല്ലാത്ത നിരീക്ഷണത്തിനു വിട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 31 രാജ്യങ്ങളുണ്ട്‌.

ഹംഗറി, ഇറ്റലി, ദക്ഷിണ കൊറിയ, മലേഷ്യ, മെക്സികോ, പാകിസ്താന്‍, പെറു, ഫിലിപ്പെന്‍സ്, പോളണ്ട്, സൗദി അറെബ്യ, തായ് വാന്‍ തുടങ്ങിയവയാണ് ഈ പട്ടികയില്‍ പെട്ടത്. സ്പെഷ്യല്‍ 301 റിപ്പോര്‍ട്ട്‌ എന്നറിയപെടുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌.

അമേരിക്കന്‍ കന്പനികള്‍ ലോകരാജ്യങ്ങളില്‍ നേരിടുന്ന പകര്‍പ്പവകാശം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസ്സ്‌ പരിഗണനയില്‍ എടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്ന ചൈന പകര്‍പ്പവകാശം സംരക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+