കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷിത യാത്ര: ദില്ലി ക്യാബ്‌ ഓട്ടമാരംഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന ദില്ലി നഗരത്തില്‍ സ്‌ത്രീകള്‍ക്കും, കുട്ടികള്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം ടാക്‌സി യാത്ര സുരക്ഷിതമാക്കുന്ന സംവിധാനമായ ഡല്‍ഹി ക്യാബ്‌ പ്രവര്‍ത്തനം തുടങ്ങി. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ്‌ ദില്ലി ക്യാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌.

കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും ഉറപ്പുനല്‍ക്കുന്ന റേഡിയോ ടാക്‌സി സംവിധാനമാണ്‌ ഡല്‍ഹി ക്യാബ്‌. 100 ടാക്‌സികളാണ്‌ ഈ സംവിധാനത്തിനു കീഴില്‍ ഓട്ടമാരംഭിച്ചത്‌. ടാക്‌സി യാത്ര കൂടുതല്‍ സുരക്ഷിതവും പ്രശ്‌നരഹിതവും സുഗമവുമാക്കുകയെന്നതാണ്‌ ലക്ഷ്യമെന്ന്‌ അധികൃതര്‍ അറിയിച്ചു.

മുംബൈ കന്പനിയായ ഐഎല്‍ ആന്റ്‌ എഫ്‌എസും ജപ്പാന്‍ കന്പനിയായ ഒറിക്‌സ്‌ കോര്‍പറേഷനും സംയുക്തമായാണ്‌ ഈ ടാക്‌സി കന്പനിയ്‌ക്ക്‌ തുടക്കമിട്ടത്‌. ടാറ്റാ മോട്ടോഴ്‌സ്‌ ആണ്‌ സംരംഭത്തിനാവശ്യമായ ടാക്‌സികള്‍ നല്‍കുന്നത്‌.

44333222 എന്ന്‌ ഫോണ്‍നന്പറിലേയ്‌ക്ക്‌ വിളിച്ചാല്‍ 24 മണിക്കൂറും ഇവരുടെ ടാക്‌സി സേവനം ലഭ്യമായിരിക്കും. രാജ്യത്തെവിടെ നിന്നു വേണമെങ്കിലും വിളിച്ചു മുന്‍കൂട്ടു ബുക്ക്‌ ചെയ്യാം. ലോക്കല്‍ കോള്‍ ചാര്‍ജ്‌ ആവുകയേയുളളൂ.

യാത്രാകൂലി പണമായോ ക്രെഡിറ്റ്‌-ഡെബിറ്റ്‌ കാര്‍ഡുകളിലൂടെയോ നല്‍കാം. കന്പനിയുടെ ഓരോ കാറും ഒരു കേന്ദ്ര്‌ നിരീക്ഷണ സംവിധാനത്തോടു ബന്ധിക്കപ്പെട്ടിരിക്കുമെന്നും അതു വഴി കണ്‍ട്രോള്‍ റൂമിലിരുന്ന കൊണ്ട്‌ ഓരോ ടാക്‌സിയുടെയും ദിശ മനസ്സിലാക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X