കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ പെരുവഴിയില്‍ ബോയിംഗ് 737ന് വിശ്രമം

  • By Staff
Google Oneindia Malayalam News

മുംബൈ: നാലു ദിവസമായി ബോയിംഗ് 737 വിമാനം മുംബൈയിലെ തിരക്കേറിയ വഴി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടപ്പ് തുടങ്ങിയിട്ട്. എയര്‍ സഹാറ ഉപയോഗിച്ചിരുന്ന വിമാനം ട്രെയ് ലറില്‍ ദില്ലിയ്ക്കു കൊണ്ടുപോകുന്പോള്‍ ഡ്രൈവര്‍ക്ക് വഴി തെറ്റിയതാണ് വിമാനത്തെ പെരുവഴിയിലാക്കിയത്.

ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് എയര്‍ സഹാറ ദില്ലിയിലെ ഒരാള്‍ക്ക് വിറ്റതായിരുന്നു വിമാനം. തുടര്‍ന്ന് ഏവിയേഷന്‍ അക്കാദമിയിലേക്കുളള യാത്രാമദ്ധ്യേയാണ് പെരുവഴിയില്‍ കിടപ്പായത്.

10 ദിവസം മുന്പാണ് സിറ്റി എയര്‍ പോര്‍ട്ടില്‍ നിന്ന് വിമാനം ദില്ലിയിലേയ്ക്ക് യാത്ര തിരിച്ചത്. യൂനിവേഴ്സല്‍ ട്രാന്‍സ് പോര്‍ട്ടേഴ്സിന്‍റെ ട്രയ് ലറിലായിരുന്നു യാത്ര.

ഞായറാഴ്ച ഡ്രൈവര്‍ മുംബൈ-പൂനെ ഹൈവേയിലെത്താനുളള വഴി ആരോടോ അന്വേഷിച്ചു. ലഭിച്ച നിര്‍ദ്ദേശമനുസരിച്ചു പോയെങ്കിലും ഡ്യൂക്ക് ഫാക്ടറിയുടെ അടുത്താണ് ചെന്നെത്തിയത്. വഴി തെറ്റിയതറിഞ്ഞെങ്കിലും ട്രയ് ലര്‍ തിരിച്ചു വിടാന്‍ കഴിയുമായിരുന്നില്ല.

വിമാനം വഴിമുടക്കി കിടക്കുന്നതു സമീപവാസികളെയും ചുറ്റുവട്ടത്തുളള കടക്കാരെയും ചൊടിപ്പിച്ചു. ഇതു കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന രണ്ടു പേരും മുങ്ങിയതോടെ ബോയിംഗ് പെരുവഴിയിലായി.

ഇതിനു പുറമേ,വിമാനം കാണാനും, തൊട്ടു നോക്കാനും ഫോട്ടോയുടെക്കാനും വിമാനത്തിനകത്ത് കടക്കാനുമായി ജനങ്ങള്‍ തടിച്ചു കൂട്ടുന്നതു കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കിനാണിത് വഴിവച്ചിരിക്കുന്നത്.

അതുകൂടാതെ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളെയും കച്ചവടത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ഇത് വിലയ്ക്കു വാങ്ങി അമ്യൂസ് മെന്‍റ് സെന്‍ററാക്കാനാണ് ചിലരുടെ പദ്ധതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X