നരഹത്യാകേസില്‍ മന്ത്രി ഏഴാം പ്രതി
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയെ ഏഴാം പ്രതിയാക്കി മെഡിക്കല്‍ കോളജ്‌് പൊലീസ് കേസെടുത്തു.
മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മന്ത്രിക്കു പുറമെ ഏഴ് പേര്‍ കൂടി കേസിലെ പ്രതികളാണ്. എസ്‌എടി ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവികളായ ഡോ.ശ്യാമള, ഡോ.ഷീലാ ഷേണായി, നഴ്‌്‌്‌സിംഗ് സൂപ്രണ്ടുമാരായ ജമിനി, ഗിരിജ, പ്രസവമുറിയിലെ നഴ്‌സ് നിഷ, ക്ലീനിംഗ് ഇന്‍ ചാര്‍ജ് ഷൈലജ എന്നിവരാണ് മറ്റു പ്രതികള്‍.












Click it and Unblock the Notifications