കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്‌ കൂട്ടബലാത്സംഗം: യുവതി ഗുരുതരാവസ്ഥയില്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: കൂട്ട ബലാത്സംഗത്തിനിരയായ ഇരുപതുകാരി കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ അത്യന്തം ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്‌.

കണ്ണൂര്‍ പുതിയ തെരുവ്‌ നിവാസിയായ യുവതിയാണ്‌ കോഴിക്കോട്ട്‌ ബീച്ചിനടുത്ത്‌ കൂട്ട ബലാത്സംഗത്തിനിരയായത്‌. വ്യാഴാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌.

ബലാത്സംഗത്തിനു ശേഷം കന്പി കൊണ്ട്‌ കുത്തി മുറിവേല്‍പ്പിക്കപ്പെട്ട യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ്‌ ഇവരെ ബീച്ചിനടുത്ത്‌ കണ്ടെത്തിയത്‌.

കൂട്ടുകാരിയായ നുസ്രത്തിനൊപ്പമാണ്‌ യുവതി വ്യാഴാഴ്‌ച കണ്ണൂരില്‍ നിന്ന്‌ കോഴിക്കോട്ടെത്തിയതെന്ന്‌ പോലീസ്‌ അറിയിച്ചു. നജത്ത്‌ എന്നു വിളിക്കുന്ന കൂട്ടുകാരി തന്നെ ചതിച്ചതാണെന്നും ഇവരുടെ അറിവോടെ ബീച്ചിലെ ഇടവഴിയില്‍ വച്ച്‌ രണ്ട്‌ യുവാക്കള്‍ തന്നെ പീഡിപ്പിക്കുകയും പിന്നീട്‌ ഇരുന്പു കന്പി കുത്തിയിറക്കുകയുമായിരുന്നുവെന്ന്‌ യുവതി പോലീസിനോട്‌ പറഞ്ഞു.

സംഭവത്തിനു ശേഷം യുവതി വെളളം കുടിക്കാന്‍ ബീച്ചിലെ ഒരു കടയില്‍ കയറിയപ്പോള്‍ കാലിലൂടെ രക്തം ഒഴുകുന്നത്‌ കണ്ട്‌ കടക്കാരും മറ്റും ചേര്‍ന്ന്‌ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X