മുഖ്യമന്ത്രി രാജിവയ്ക്കണം:കരുണാകരന്‍
തിരുവനന്തപുരം: എസ്.എ.ടി സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജി വയ്ക്കണമെന്ന് എന്‍സിപി നേതാവ് കെ.കരുണാകരന്‍ ആവശ്യപ്പെട്ടു.
നരഹത്യയുടെ പേരില്‍ ഒരു മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോടതി ആവശ്യപ്പെടുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മനുഷ്യ ജീവന് ഒരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയ്ക്കെതിരെ ഒരു പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ ജനങ്ങള്‍ രംഗത്തു വരും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
മൂന്നാറിലെ ഭൂമി കയ്യേറ്റക്കാര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്പോള്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് ചെയ്യുന്നത്. പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വി.എസ്. സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഭരണകൂടത്തെ വെല്ലുവിളിക്കുന്ന ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications