ചുവന്ന ലൈറ്റിന്റെ ദുരുപയോഗം: നോട്ടീസ് നല്‍കി
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ലൈറ്റ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വീണ്ടും നോട്ടീസ് നല്‍കി.
മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍, അംഗങ്ങള്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ എന്നിവരടക്കം 8 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ രമേശ് ചന്ദ്രഭാനു നടപടിയെടുത്തിരിക്കുന്നത്.
2003ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 പേര്‍ക്ക് മാത്രമാണ് വാഹനത്തില്‍ ചുവന്ന ലൈറ്റ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications