സ്മാര്‍ട് സിറ്റി: ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്‌തു
കൊച്ചി: നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതിയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഹൈക്കോടതി സ്‌റ്റേചെയ്‌തു.
ബലം പ്രയോഗിച്ച് നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ രണ്ടാഴ്‌ചത്തേയ്‌ക്ക് നിര്‍ത്തിവെയ്‌ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിനും എറണാകുളം കളക്ടര്‍ക്കും നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അധികൃതര്‍ ബലപ്രയോഗം നടത്തി ഭൂമി ഏറ്റെടുക്കുന്നെന്നും കുടിയൊഴിപ്പിയ്‌ക്കുന്നവരെ പുനരധിവസിപ്പിയ്‌ക്കാന്‍ വ്യക്തമായ പദ്ധതിയില്ലെന്നും കാണിച്ച് കാക്കനാട് സ്വദേശി അബ്ദുള്‍ ഖാദര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
അവശേഷിക്കുന്ന 13 ഏക്കര്‍ ഭൂമിയിലെ 58 കുടുംബങ്ങള്‍ക്കാണ് ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നത്. ഒഴിഞ്ഞുപോകാനുള്ള അന്ത്യശാസനം വ്യാഴാഴ്ച അവസാനിച്ചിരുന്നു.
മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് പദ്ധതിയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതെന്ന് കാണിച്ച് നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയിരുന്നു.












Click it and Unblock the Notifications