മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മാപ്പപേക്ഷതള്ളിയ ഹൈക്കോടതി നടപടിയ്ക്കെതിരെ തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
തെറ്റിദ്ധാരണമൂലമാണ് ഹൈക്കോടതി മാപ്പപേക്ഷതള്ളിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതിയെ അപമാനിയ്ക്കുന്ന തരത്തില്‍ ഒരു പ്രസ്‌താവനയും നടത്തിയിട്ടില്ല. പൊതു ജനങ്ങളോട് മന്ത്രിയെന്ന നിലയില്‍ താന്‍ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം കോടതിയലക്ഷ്യനിയമത്തിന്റെ ലംഘനമാണ്.
വിവാദപ്രസ്‌താവനയുടെ ഉദ്ദേശശുദ്ധി ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ മാപ്പപേക്ഷയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല- ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പ്രസ്‌താവന പത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിയ്ക്കുകയായിരുന്നു. നാല് പത്രങ്ങള്‍ നാല് രീതിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതില്‍ രണ്ട് പത്രങ്ങളെ ഹൈക്കോടതി കേസില്‍ നിന്നൊഴിവാക്കിയ നടപടി നീതീകരിയ്ക്കാന്‍ കഴിയില്ല. ഇത് തനിയ്‌ക്കുനീതി നിഷേധിയ്‌ക്കപ്പെടാനിടയാക്കും- പാലൊളി ചൂണ്ടിക്കാട്ടി.
സംസ്ഥാന സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. പ്രകാശ് മുഖേനയാണ് മന്ത്രി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications