മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
ദില്ലി: എസ്‌എടി ആശുപത്രിയില്‍ അണുബാധ മൂലം നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ശിശുക്ഷേമമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടു തട്ടില്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ ശിശുക്ഷേമ മന്ത്രി രേണുകാ ചൗധരി ഉത്തരവിട്ടതിന് പിന്നാലെ ഇക്കാര്യം സംസ്ഥാന വിഷയമാണെന്ന് ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് അഭിപ്രായപ്പെട്ടു.
എസ്‌എടി ആശുപത്രി സംഭവം ഗുരുതരമാണെന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്നുമാണ് രേണുകാ ചൗധരി അറിയിച്ചത്.
ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ലാഘവ സമീപനം നിര്‍ഭാഗ്യകരമാണെന്നും അവര്‍ക്കെങ്ങനെയാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് അറിയില്ലെന്നും രേണുകാ ചൗധരി അഭിപ്രായപ്പെട്ടു.
അതേസമയം എസ് എ ടി സംഭവത്തില്‍ കേന്ദ്രം ഇടപെടേണ്ടതില്ലെന്നും ഇത് സംസ്ഥാനത്തിന്റെ ചുമതലയിലുള്ള കാര്യമാണെന്നും അന്‍പുമണി രാംദാസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications