മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
ബാംഗ്ലൂര്‍: വ്യാപാര സ്ഥാപനങ്ങള്‍ , ഹോട്ടലുകള്‍, കടകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ജൂലൈ മുതല്‍ രാത്രി ഷിഫ്റ്റുകളില്‍ നിന്ന് ഒഴിവാക്കുന്ന നിയമം നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
കന്പനികളില്‍ രാത്രി സമയത്ത് സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ കര്‍ണ്ണാടക മന്ത്രിസഭ പാസ്സാക്കി. എന്നാല്‍ ഐടി, ബയോ ടെക്നോളജി, ഹോസ്പിറ്റല്‍, മറ്റു അവശ്യസേവന വിഭാഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഈ നിയമം ബാധകമല്ല.
ഇതു സംബന്ധിച്ച നിയമം ജൂലൈയില്‍ നടപ്പാക്കുമെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഇക്ബാല്‍ അന്‍സാരി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം.
1961ലെ കര്‍ണ്ണാടക ഷോപ്പ്‌സ് ആന്‍ഡ് എക്സ്റ്റാബ്ലിഷ്‌മെന്‍റ്‌സ് ആക്ടിനു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.
എന്നാല്‍ സ്ത്രീ സംഘടനകള്‍ നിയമത്തെ അംഗീകരിക്കുന്നില്ല. ഇത് പുരോഗമനപരമായ നിയമ നിര്‍മ്മാണമല്ല എന്നാണ് സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പ്രമീള നേസര്‍ഗി പറയുന്നു.












Click it and Unblock the Notifications