കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി ഐഎംഎയുടെ സംസ്ഥാന ഭാരവാഹികള്‍ നടത്തിയ ഗൂഢാലോചനയാണ്‌ എസ്‌എടി ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിക്കാന്‍ ഇടയായ സംഭവമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

സൂപ്രണ്ടും ഐഎംഎ ഭാരവാഹികളും തമ്മിലുള്ള കോക്കസാണ്‌ ഇതിനു പിന്നില്‍. ഐഎംഎ സംസ്ഥാന ഭാരവാഹി പാലക്കാട്ടു നിന്നും ഇതിനായി തിരുവനന്തപുരത്തെത്തി കാര്യങ്ങള്‍ നീക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെപിസിസി പണം കൊടുത്ത്‌ സഹായിച്ച ഒരു ദൃശ്യമാധ്യമവും സര്‍ക്കാരിനെ താറടിക്കാന്‍ ഈകോക്കസിനൊപ്പം ചേര്‍ന്നു.ഇതിന്‌ ഒത്താശ ചെയ്‌തു കൊടുത്ത ആളാണ്‌ കോടതിയില്‍ പോയത്‌. ഗൂഢാലോചനയ്‌ക്കു പിന്നില്‍ യുഡിഎഫിനും പങ്കുണ്ട്. സര്‍ക്കാറിനെ കരിതേച്ചുകാണിയ്‌ക്കാന്‍ ആരുമായും കൂട്ടുകൂടുന്ന രീതിയിലേയ്‌ക്ക്‌ യുഡിഎഫ്‌ അധ:പതിച്ചിരിക്കുന്നു.

സ്വകാര്യ മേഖലയെ സഹായിക്കുന്ന നിലപാടുകളാണ്‌ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X