Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മലപ്പുറത്ത്‌ ആര്‍ടിഒ ഓഫീസില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു.

പ്രതിഷേധ സമരത്തെ തുടര്‍ന്ന്‌ ഓഫീസുകളിലെ പ്രവര്‍ത്തനം നിലച്ചു. ഓഫീസുകളില്‍ എത്തുന്നവരെ ജീവനക്കാര്‍ അവധിയിലാണെന്നു പറഞ്ഞ്‌ പറഞ്ഞയക്കുകയാണ്‌.

അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ട്ടേഴ്‌സ്‌ അസോസിയേഷന്‍, ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ എന്നീ സംഘടനകളാണ്‌ കൂട്ട അവധിയ്‌ക്ക്‌ ആഹ്വാനം നല്‍കിയത്‌. എല്ലാവരും കാഷ്വല്‍ ലീവാണെടുത്തിരിക്കുന്നത്‌.

തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ എം. എ റോസമ്മയുടെ നേതൃത്വത്തില്‍ നടത്തിയ ടൈമിങ്‌ കോണ്‍ഫറന്‍സിനു നേരെ ആക്രമണമുണ്ടായതും പ്രതിഷേധത്തിനു കാരണമായി പറയുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്‌.

ഹെവി ലൈസന്‍സ്‌ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ ശനിയാഴ്‌ച തൃശൂര്‍ മേഖലയില്‍ പണിമുടക്ക്‌ നടത്തുന്നുണ്ട്‌. കണ്ണൂര്‍ ജില്ലയിലെ എക്‌സിക്യൂട്ടീവ്‌ വിഭാഗത്തിലെ 26 ജീവനക്കാരും പണിമുടക്കിലാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+