കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?

  • By Staff
Google Oneindia Malayalam News

ഗൂഗിളില്‍ നിന്നും കനത്ത വെല്ലുവിളി നേരിടുന്ന മൈക്രോസോഫ്റ്റ് യാഹുവിനെ ഏറ്റെടുക്കും എന്ന വാര്‍ത്ത കുറേ നാളുകളായി പ്രചരിക്കുകയാണ്.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നെങ്കിലും ഇരുകന്പനികളുടെയും വക്താക്കള്‍ ഒന്നും വിട്ടു പറയുന്നില്ല.

മൈക്രോസോഫ്റ്റും യാഹുവും തമ്മില്‍ പരസ്പര പങ്കാളിത്തമാണോ സംയുക്തസംരംഭമായി പ്രവര്‍ത്തിക്കണോ എന്നതിനെച്ചൊല്ലിയാണ് ചര്‍ച്ച നടക്കുന്നത്.

മൈക്രോസോഫ്റ്റ് തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ യാഹുവിനെ ഏല്‍പ്പിച്ച് ഇരുവരും തമ്മില്‍ വ്യാപാര പങ്കാളിത്തം ഉണ്ടാകാനുളള സാധ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതായത് മൈക്രോസോഫ്റ്റ്, യാഹൂ എന്നീ കന്പനികള്‍ നിലനിര്‍ത്തിക്കൊണ്ട് പരസ്പരം സഹകരിക്കുമെന്നര്‍ത്ഥം.

വിപണിയില്‍ ഇരുകന്പനികളുടെയും പ്രധാനശത്രു ഗൂഗിളാണ്. വ്യാപാരസാധ്യതകള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ യാഹൂവിനെയും മൈക്രോസോഫ്റ്റിനെയും ബഹുദൂരം പിന്നിലാക്കിയാണ് അവര്‍ കുതിക്കുന്നത്.

ഓണ്‍ലൈന്‍ രംഗത്ത് ഗൂഗിള്‍ തുടര്‍ന്നുവരുന്ന മേധാവിത്വം അവസാനിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് ഇരുവരും ഭയക്കുന്നുണ്ട്.

യാഹൂവിന്‍റെ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കുന്നതില്‍ മൈക്രോസോഫ്റ്റ് മുതല്‍മുടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് യാഹൂ ചീഫ് എക്സിക്യൂട്ടീവ് ടെറി സെമെല്‍ പറയുന്നു.

എന്നാല്‍ ഇടതുകൈ അവശേഷിപ്പിച്ച് വലതു കൈ വില്‍ക്കുന്നതു പോലുളള ബുദ്ധിശൂന്യമായ നടപടിയാവും ഇതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

ഒന്നാം നന്പര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഗൂഗിളിനു തൊട്ടുപിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലായി യാഹുവും മൈക്രോസോഫ്റ്റുമുണ്ട്. അമേരിക്കയിലെ സെര്‍ച്ച് മാര്‍ക്കറ്റിന്‍റെ 32 ശതമാനമാണ് ഇരുകന്പനികള്‍ക്കും കൂടിയുളളത്. എന്നാല്‍ മാര്‍ക്കറ്റിന്‍റെ 54 ശതമാനവുമായി ഗൂഗിള്‍ ബഹുദൂരം മുന്നിലാണ്.

വന്പന്‍ കന്പനികള്‍ നിലനില്‍പ്പിനായി പരസ്പരം കൈകോര്‍ക്കുന്നത് വിപണിയെ മൊത്തത്തില്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X