മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?
ദില്ലി: പൊതുതാല്‍പര്യങ്ങള്‍ ഹനിക്കുന്ന ഏതു പ്രസിദ്ധികരണവും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി.
ഇന്ത്യന്‍ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന ആശയപ്രകാശന സ്വാതന്ത്ര്യത്തിന്റ ലംഘനമാണിതെങ്കിലും പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ നിരോധനം അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസുമാരായ ബി.പി സിംഗും എച്ച്. എസ് ബേദിയും അടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
12ാം നൂറ്റാണ്ടിലെ ഋഷിവരനായ ബാസവേശ്വരയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ പുസ്‌തകം കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.1995ല്‍ പുറത്തിറങ്ങിയ നോവല്‍ കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതിനെതിരേ നോവലിസ്‌റ്റ് പി.വി നാരായണയാണ് സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications