വി.എസിന്റെ മകന്റെ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ ശുപാര്‍ശ
ദില്ലി: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ അണുബാധയെത്തുടര്‍ന്ന് ഒട്ടേറെ കുഞ്ഞുങ്ങള്‍ മരിക്കുന്പോള്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ വിശ്വാസ് മേത്ത സ്വീഡനില്‍ പരിശീലനത്തിനു പോയതു അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
വിശ്വാസ് മേത്തയ്‌ക്ക് പരിശീലനത്തിനായി വിദേശത്തു പോകാന്‍ കേന്ദ്ര പഴ്‌സനേല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിരുന്നില്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍ വിദേശരാജ്യങ്ങളില്‍ പരിശീലനത്തിനു പോകുന്പോള്‍ കേന്ദ്രത്തില്‍ ഡിഒപിടിയുടെ അനുമതി തേടണമെന്നാണ് നിയമം.
വിശ്വാസ് മേത്തയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് അനുമതി നല്‍കുകയാണ് ചെയ്‌തത്. മെഡിക്കല്‍ കോളെജിലെ അധ്യാപകര്‍ പോകേണ്ട പരിശീലനത്തിനു സെക്രട്ടറി പോയതും അന്വേഷിക്കുന്നുണ്ട്.
മെഡിക്കല്‍ കോളെജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വീഡനില്‍ പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ട്. വിശ്വാസ് മേത്ത മെഡിക്കല്‍ ഡോക്ടറാണെന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ അപേക്ഷ സ്വീഡിഷ് അധികൃതര്‍ പരിഗണിച്ചത്. എന്നാല്‍ സെക്രട്ടറി ഈ വകുപ്പില്‍ നിന്ന് മാറിപ്പോകുമെന്നതിനാല്‍ സെക്രട്ടറിയ്‌ക്ക് ഈ പരിശീലനം ലഭിക്കുന്നതു കൊണ്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല.












Click it and Unblock the Notifications