എല്‍ഡിഎഫ് സംഘം മൂന്നാറില്‍
ദില്ലി: കെനിയന്‍ വിമാന ദുരന്തത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 15 ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കൊച്ചി പച്ചാളം സ്വദേശി ഷേര്‍ലി നിഗ്ലിന്‍, കൊല്ലം സ്വദേശി കെവിന്‍ നിഗ്ലിന്‍ , മരിയാ ജോസഫ്, ജോര്‍ജ് ജോസഫ്, മിസിസ് മാനുവല്‍, തലശേരി തലായി സ്വദേശി നാലകത്ത് ഗിരീഷ് എന്നിവരാണ് മരിച്ചത്. എന്നാല്‍ വിമാനത്തില്‍ ഒന്‍പത് മലയാളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒന്‍പതു പേരും മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ദുവാല വിമാനത്താവളത്തില്‍ നിന്ന് 114 യാത്രക്കാരുമായി നയ്‌റോബിയിലേക്കു പുറപ്പെട്ട കെനിയന്‍ എയര്‍വെയ്‌സ് വിമാനമാണ് തകര്‍ന്നുവീണത്.
കാമറൂണിലെ തുറമുഖ നഗരമായ ക്രിബിയുടെ തെക്കന്‍ ഭാഗത്തുളള നിയറ്റെയ്‌ക്കടുത്താണ് അപകടമുണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications