മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?
ദില്ലി: ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ സൂപ്പര്‍ ജംബോ ജെറ്റ് എയര്‍വെയ്‌സ് എ-380 ആദ്യമായി ഇന്ത്യയിലെത്തി. കിങ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് എ-380 ദില്ലിയിലെത്തിയത്.
ഞായറാഴ്‌ച രാവിലെ 10.50നാണ് വിമാനം ഇന്ദിരാഗാന്ധി വിമാനത്താവളത്തിലിറങ്ങിയത്. 850 യാത്രക്കാരെ ഉള്‍കൊളളിക്കാവുന്ന ഡബിള്‍ ഡെക്കര്‍ വിമാനമായ സൂപ്പര്‍ ജംബോ സ്വന്തമാക്കാനുളള നീക്കത്തിലാണ് കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ്.
രാജ്യത്തെ ഡല്‍ഹി, മുംബൈ, കൊച്ചി എന്നീ മൂന്നു വിമാനത്താവളങ്ങളില്‍ മാത്രമേ എ-380 ഇറക്കാനാവൂ. മൂന്നു ബോയിങ്-737 വിമാനങ്ങള്‍ക്കാവശ്യമായ സ്ഥലം വേണം ഒരു എ-380ന്. 15,000 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിവുളള വിമാനത്തിന്റെ ഉയരം 80 അടിയാണ്.
അഞ്ചു സൂപ്പര്‍ ജംബോകള്‍ വാങ്ങാനാണ് കിങ്‌ഫിഷറിന്റെ ലക്ഷ്യം ഓരോ വിമാനത്തിനും 300 മില്ല്യണ്‍ ഡോളറിലേറെ വില വരും.
ചൊവ്വാഴ്‌ച മുംബൈയിലെയ്‌ക്ക് പോകുന്ന എ-380 മെയ് ഒന്‍പതിനു ഇത് ഇന്ത്യയില്‍ നിന്നു യാത്രതിരിക്കും.












Click it and Unblock the Notifications