എല്‍ഡിഎഫ് സംഘം മൂന്നാറില്‍
ഇടുക്കി: അനധികൃത ഭൂമികയ്യേറ്റത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സംഘം മൂന്നാറിലെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംഘത്തിലുണ്ട്. മൂന്നാറിലെ പാര്‍വ്വതി ഡിവിഷനിലാണ് സംഘം ആദ്യം എത്തിയത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റ് മന്ത്രിമാര്‍, കെപിസിസി ഉപസമിതി എന്നിവര്‍ക്കു പിന്നാലെയാണ് എല്‍ഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും ഇവിടെ കയ്യേറ്റങ്ങള്‍ തുടരുകയാണെന്ന് ആരോപണമുണ്ടായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യുഡിഎഫ് സംഘം തിങ്കളാഴ്ച മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.












Click it and Unblock the Notifications