മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ മൂന്നാര്‍, ഉടുന്പന്‍ചോല താലൂക്കുകളില്‍ വ്യാപകമായി നടന്ന കയ്യേറ്റങ്ങളെ തുടര്‍ന്ന് 17 റവന്യൂ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
ദേവികുളം, ഉടുന്പന്‍ചോല താലൂക്കിലെ വ്യാപകമായ അനധികൃത കുടിയേറ്റത്തിലും വ്യാജ പട്ടയങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
കയ്യേറ്റത്തിന് ഉത്തരവാദികളായ റവന്യൂ ജീവനക്കാരെ സസ്പെന്‍ഡു ചെയ്തു കൊണ്ടുളള ഉത്തരവ് ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.
മറ്റ് ഇരുപതു പേരെക്കൂടി സസ്പെന്‍ഡ് ചെയ്തുകൊണ്ടുളള ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് കരുതുന്നു.
ദേവികുളം തഹസീല്‍ദാര്‍ കെ കെ ഹരിഹരന്‍ പിളള, മുന് മറയൂര്‍ വില്ലേജ് ഓഫീസര്‍ ലാലി ബെര്‍ണാഡ്, ദേവികുളം താലൂക്കിലെ ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ സുരേന്ദ്രന്‍ ആശാരി, കുമിളി വില്ലേജ് ഓഫീസര്‍ എസ് വിജയകുമാരന്‍ നായര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ എം ജി സാബു, പളളിവാസല്‍ വില്ലേജ് ഓഫീസര്‍ എ ടി ശ്രീദേവി, ഉടുന്പന്‍ചോല വില്ലേജ് ഓഫീസര്‍ ഭാനുകുമാര്‍, കെഡിഎച്ച് മുന്‍ വില്ലേജ് ഓഫീസര്‍മാരായ കെ.ജെ.ചാക്കോ, കെ.എന്‍.തുളസീധരന്‍, വി.എസ്.രാജന്‍, ജോയി വര്‍ഗീസ്, രാജകുമാരി മുന്‍ വില്ലേജ് ഓഫീസര്‍ എം.സി.ശശികുമാര്‍, ചിന്നക്കനാല്‍ മുന്‍ വില്ലേജ് ഓഫീസര്‍, എം.കെ.ഉഷാദേവി, മുന്‍ വില്ലേജ് ഓഫീസര്‍, ഉടുമ്പന്‍ചോല മുന്‍ വില്ലേജ് ഓഫീസര്‍ പി.കെ.രാധാകൃഷ്ണപിള്ള,, കുമിളി മുന്‍ വില്ലേജ് ഓഫീസര്‍മാരായ എന്‍.ഗോപിനാഥന്‍നായര്‍, അശോകന്‍, പള്ളിവാസല്‍ മുന്‍ വില്ലേജ് ഓഫീസര്‍ ജസ്റ്റിന്‍പോള്‍, എന്നിവരെയാണ് ലാന്‍റ് റവന്യൂ കമ്മീഷണര്‍ നിവേദിതാ പി. ഹരന്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
അഴിമതി ആരോപണം തെളിഞ്ഞതിനെ തുടര്‍ന്ന് സ്ഥലം മാറ്റം ലഭിച്ചവരാണ് ഇവരില്‍ പലരും. എന്നാല്‍ അഴിമതി നടത്താന്‍ പഴയ ബന്ധങ്ങള്‍ ഉപയോഗിക്കുന്ന വന്‍ സംഘം തന്നെ മൂന്നാര്‍ ദേവികുളം മേഖലകളില്‍ ഉണ്ട്.












Click it and Unblock the Notifications