Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?

മുണ്ടക്കയം: മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന്‌ 10 വര്‍ഷത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയാണ്‌ അസ്ഥികൂടം കാണപ്പെട്ടത്‌.

മുണ്ടക്കയം പഞ്ചായത്ത്‌ ടൗണില്‍ നിന്നു നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കല്ലുവെട്ടാംകുഴിയിലാണ്‌ തലയോട്ടിയോടു കൂടിയ അസഥികൂടം കണ്ടെത്തിയത്‌. മൂന്നു മാസം മുന്പ് ചാക്കുകെട്ടുകള്‍ ഇവിടെ കാണപ്പെട്ടിരുന്നു.

മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും പാഴ്‌ വസ്‌തുക്കള്‍ ശേഖരിക്കുന്നവരാണ്‌ ചാക്കുകെട്ടുകള്‍ കണ്ടത്‌. ഇവരില്‍ ഒരാള്‍ കെട്ട്‌ തുറന്നു നോക്കിയപ്പോള്‍ അസ്ഥികൂടം കണ്ടെങ്കിലും ഭയം മൂലം പുറത്തുപറഞ്ഞില്ല.

പിന്നീട്‌ യാത്രക്കാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌. ചാക്കിനുളളില്‍ പഴയ തുണികള്‍ക്കൊപ്പമാണ്‌ അസ്ഥികൂടം കാണപ്പെട്ടത്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തെ മണ്ണു മാറ്റിയപ്പോള്‍ ലഭിച്ചതാവാം ഇതെന്നും ആരും കാണാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത്‌ കളഞ്ഞതാവാമെന്നും പോലീസ്‌ പറഞ്ഞു.

പോലീസ്‌ സേ‌റ്റ്‌ഷന്റെ പരിധിയില്‍ കാണാതായവരെക്കുറിച്ചുളള അന്വേഷണം പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. അസ്ഥികൂടത്തിന്‌ 10 വര്‍ഷത്തോളം പഴക്കമുണ്ടാവുമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്‌ധ പരിശോധനയ്‌ക്കായി അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളെജിലേക്ക്‌ അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+