Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ്‌ സംഘം മൂന്നാറില്‍

കാമറൂണിലെ ദുവാല വിമാനത്താവളത്തില്‍ നിന്ന്‌ 114 യാത്രക്കാരുമായി നയ്‌റോബിയിലേയ്‌ക്ക്‌ പുറപ്പെട്ട ബോയിംഗ്‌ 737-800 വിമാനമാണ്‌ ശനിയാഴ്‌ച തകര്‍ന്നുവീണത്‌.

നെഗ്ലിക്‌ കെവിന്‍ ജോസഫ്‌, നെഗ്ലിക്‌ ഷെര്‍ളി, മാനുവല്‍ ഗ്രെയ്‌സി, കോച്ചേരി ജോര്‍ജ്‌ ജോസഫ്‌, മരിയ ജോസഫ്‌, എന്‍.ഗിരീഷ്‌, മധുസുദനന്‍, പൂജിത മധുസുദനന്‍, മാസ്റ്റര്‍ മധുസുദനന്‍ മധു, എന്നിവരാണ്‌ യാത്രക്കാരിലെ മലയാളികള്‍.

പതിനഞ്ച്‌ ഇന്ത്യക്കാരും 5 ബ്രിട്ടീഷുകാരുമടക്കം 106യാത്രക്കാരും എട്ട്‌ ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശനിയാഴ്‌ച നിര്‍ത്തിവെച്ച തിരച്ചില്‍ ഞായറാഴ്‌ച പുനരാരംഭിച്ചിട്ടുണ്ട്‌. തകര്‍ന്നുവീണത്‌ കൊടും വനത്തിലാണെന്നതു തിരച്ചിലിന്‌ തടസ്സമുണ്ടാക്കിയിട്ടുണ്ട്‌. വിമാനം തകര്‍ന്നുവീണതായി കരുതുന്ന സ്ഥലത്ത്‌ ശനിയാഴ്‌ച രാത്രിമുതല്‍ കനത്ത മഴ തുടരുകയാണ്‌. വിമാനത്തില്‍ നിന്നും ലഭിച്ച അവസാന സന്ദേശത്തിന്റെ ചുവട്‌ പിടിച്ചാണ്‌ തിരച്ചില്‍ നടത്തുന്നത്‌.

യാത്രക്കാരുടെ ബന്ധുക്കള്‍ നയ്‌റോബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിയ്‌ക്കുകയാണ്‌.

വിമാനം കാണാതായ സ്ഥലത്തുനിന്നും അപകട സിഗ്നല്‍ ലഭിച്ചതായി കാമറൂണില്‍ നന്ന്‌ അറിയിപ്പുണ്ടായിരുന്നുവെന്ന്‌ കെനിയ എയര്‍വെയ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ടൈറ്റസ്‌ നൈക്കുനി പറഞ്ഞു.

പൈലറ്റില്‍ നിന്നല്ല സ്വയം നിയന്ത്രിത സംവിധാനത്തില്‍ നിന്നാണ്‌ അപകട സിഗ്നല്‍ ലഭിച്ചിരിക്കുന്നത്‌ . ആറുമാസം മാത്രം പഴക്കമുള്ള വിമാനത്തിന്‌ ഇതുവരെ തകരാറുകളൊന്നുമുണ്ടായിട്ടില്ലെന്നാണ്‌ അധികൃതരുടെ പക്ഷം.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കെനിയന്‍ എയര്‍വെയ്‌സ്‌ കണ്‍ട്രോള്‍ റും തുറന്നിട്ടുണ്ട്‌. അടിയന്തര ഹെല്‍പ്‌ ലൈന്‍ നമ്പര്‍: 00254-20-3200353ഇന്റര്‍ നാഷണല്‍ ഹെല്‍പ്‌ ലൈന്‍ നമ്പര്‍: 00-27112071100, 00-2722497220.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+