Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ

ലുധിയാനാ: സൂര്യാഘാതത്തില്‍ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഉളളി പച്ചയ്‌ക്ക്‌ ഭക്ഷിച്ചാല്‍ മതിയെന്ന്‌ പഞ്ചാബ്‌ കാര്‍ഷിക സര്‍വകലാശാല (പിഎയു). വേനല്‍ക്കാലത്ത്‌ വീട്ടമമ്മാര്‍ക്ക്‌ അടുക്കളയില്‍ പയറ്റാന്‍ പറ്റുന്ന പൊടിക്കൈ പ്രയോഗങ്ങളടങ്ങിയ കുറിപ്പിലാണ്‌ ഈ വിവരമുളളത്‌.

പുതിനയില, കടുക്ക്‌, ഉലുവചീര തുടങ്ങിയവ വേനല്‍കാലത്ത്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണെന്നും കുറിപ്പിലുണ്ട്‌. ഊണിനൊപ്പം പുതിന ചട്‌നി സ്വാദിഷ്ടമാണെന്നു മാത്രമല്ല, പോഷകകരവുമാണ്‌.

വേനല്‍കാലത്ത്‌ നല്ലയിനം കയ്‌പയ്‌ക്കാ ലഭിക്കും.ഇത്‌ പരമാവധി ഉപയോഗപ്പെടുത്തിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സാധിക്കും. പച്ചക്കറികളും മറ്റു വറുക്കാന്‍ കടുക്കെണ്ണയാണ്‌ ഉത്തമം.

താപനില കൂടുന്നത്‌ ബോധക്ഷയത്തിനും ക്ഷീണത്തിനും കാരണമാവും. ഇത്‌ നമ്മുടെ വിശപ്പിനെയും ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട്‌ പൊരിച്ചതും എരിവ്‌ കൂടിയതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വേനലില്‍ ഒഴിവാക്കാനും എല്ലാതരം ഭക്ഷ്യവസ്‌തുകളും മിതമായ തോതില്‍ നിശ്ചിത സമയം വിട്ട്‌ കഴിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌.

ധാരാളം വെളളം കുടിക്കാനും സര്‍വകലാശാല ഉപദേശിക്കുന്നു. നാരങ്ങാവെളളം, ബട്ടര്‍മില്‍ക്ക്‌, ജീരകവെളളം, പച്ചമാങ്ങാ ലെസ്സി, എല്ലാതരം പഴച്ചാറുകള്‍, ബദാം, ബ്രഹ്മി, റോസ്‌ തുടങ്ങിയവ ഉപയോഗിച്ച തയ്യാറാക്കുന്ന സര്‍ബത്തുകള്‍ എല്ലാം ഉഷ്‌ണകാലത്ത്‌ ചൂടക്കറ്റാനും ക്ഷീണമകറ്റാനും ഉത്തമമാണ്‌. ഇതെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുളളൂ.

ഇതിനു പുറമേ തക്കാളി, വെളളരി, കക്കിരി തുടങ്ങിയവ ഉള്‍പ്പെടുത്തിയ സലാഡും കഴിക്കാം. പാല്‍ ഉപയോഗിച്ച്‌ കുള്‍ഫി, കസ്റ്റര്‍ഡ്‌, ഖീര്‍ തുടങ്ങിയ സ്വാദിഷ്ട വിഭവങ്ങള്‍ തയ്യാറാക്കി കഴിക്കാം. വേനല്‍കാല പഴങ്ങളായ മാങ്ങാ, തണ്ണിമത്തന്‍, ഓറഞ്ച്‌ തുടങ്ങിയവയും പരാമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

വേനല്‍കാലത്ത്‌ തൈര്‌ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്‌. കാരണം ദഹനസഹായിയും ആരോഗ്യത്തിന്‌ ഉത്തമവുമാണ്‌ തൈര്‌. ഉഷ്‌ണമകറ്റുന്നതിലും തൈര്‌ ഏറെ സഹായിക്കുന്നു.

വേനല്‍കാലത്ത്‌ നമ്മള്‍ കഴിക്കുന്ന ചോറിന്റെ അളവ്‌ കൂടുതലായിരിക്കും. അതു കൊണ്ട്‌ അരി ഒന്നുരണ്ടു തവണ മാത്രം കഴുകി ആവശ്യത്തിന്‌ വെളളം മാത്രമുപയോഗിച്ച്‌ പാകം ചെയ്യുക. എങ്കിലേ അതിലടങ്ങിയ തവിട് നഷ്ടമാവാതിരിക്കൂ.

കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെളളം മാത്രമുപയോഗിക്കുക. വേനല്‍കാലത്ത്‌ ഭക്ഷ്യവിഷബാധയെ കുറിച്ച്‌ ബോധവതികളാക്കാനും സര്‍വകലാശാല പൊടികൈ കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ഭക്ഷിച്ചു ബാക്കിയായ ആഹാരം കഴിക്കരുതെന്നും വിളമ്പുന്നതിനു മുമ്പ്‌ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഭക്ഷിക്കാനും ഉപദേശമുണ്ട്‌. കഴിയുന്നതും ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+