യുഡിഎഫ് സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു
ദില്ലി: തന്തൂരി കൊലക്കേസ് മുഖ്യപ്രതി സുശീല്‍ കുമാര്‍ ശര്‍മയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശര്‍മ ഭാര്യ നൈന സാഹ്നിയെ വെടിവെച്ചു കൊന്ന ശേഷം തന്തൂരി അടുപ്പില്‍ കത്തിച്ചുവെന്നാണ് കേസ്. കേസ്സില്‍ ശര്‍മ കുറ്റക്കാരനെന്നു കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇതിനെതിരെ ശര്‍മ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നടപടി. ശര്‍മയുടെ ഹര്‍ജി അനുവദിച്ച സുപ്രീം കോടതി കേസ് മൂന്നംഗ ബഞ്ചിന് റഫര്‍ ചെയ്‌തിട്ടുണ്ട്. കേസില്‍ ദില്ലി സര്‍ക്കാരിന് നോട്ടീസ് അയ്‌ക്കാനും കോടതി നിര്‍ദേശിച്ചു.
1995ലാണ് കേസിനാസ്‌പദമായ സംഭവം. നൈന സാഹ്നിയെ അപാര്‍ട്ട്‌മെന്റില്‍ വച്ച് വെടിവെച്ചു കൊന്ന ശര്‍മ സുഹൃത്തിന്റെ ഹോട്ടലിലെ തന്തൂരി അടുപ്പില്‍ ശരീരം കത്തിക്കുകയാരുന്നു. നൈറ്റ് പട്രോളിലുണ്ടായിരുന്ന ദില്ലി പോലീസിലെ മലയാളി കോണ്‍സ്‌റ്റ്‌ബിള്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.












Click it and Unblock the Notifications