Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് വീണ്ടും വിമര്‍ശനം

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ കോടതി വീണ്ടും സിബിഐയെ വിമര്‍ശിച്ചു. കോടതിയെ അപഹസിക്കുന്ന തരത്തിലാണ് കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപ്പെടുത്തി.

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതു സംബന്ധിച്ച തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ കയ്യെഴുത്തുപ്രതിയില്‍ തിരുത്തല്‍ വരുത്തിയെന്ന് കാണിച്ച് കോടതിക്ക് ലഭിച്ച ഊമക്കത്തില്‍ പറയുന്ന വസ്തുതകള്‍ അന്വേഷിക്കണമെന്ന് സിബിഐയോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് ആര് എവിടെ നിന്നാണ് ഊമക്കത്ത് അയച്ചതെന്ന് അന്വേഷിക്കുകയാണ് ചെയ്തതെന്നാണ് വ്യക്തമാകുന്നതെന്നും ഇത് കോടതി ആവശ്യപ്പെട്ട കാര്യമല്ലെന്നും കോടതിയെ അപഹസിക്കുന്ന തരത്തിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. റെക്കോഡ് തിരുത്തിയതിനെ കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ലെന്നും മജിസ്ട്രേറ്റ് പി.ഡി.ശാര്‍ങ്ഗധരന്‍ കുറ്റപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നിരവധി കേസുകള്‍ പരിഗണനയിലുള്ളതിനാലാണ് കേസ് അന്വേഷണം വൈകുന്നതെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കേസില്‍ കഴിഞ്ഞയാഴ്ചയും സിബിഐക്ക് കോടതിയില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+