കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഡാം സുരക്ഷാ അതോറിറ്റി സന്ദര്‍ശനം നടത്തുന്നു.
ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടില്‍ പരിശോധന നടത്തുന്നതിനായാണ് അതോറിറ്റി അംഗങ്ങള്‍ സന്ദര്‍ശനം നടത്തുന്നത്.
109 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് താഴ്‌ന്നതിനാല്‍ അണക്കെട്ടിന്റെ അടിവശത്തെ വിള്ളലുകള്‍ ഇപ്പോള്‍ വ്യക്തമായി കാണാവുന്ന അവസ്ഥയിലാണ്.
ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്‌റ്റിസ് ജി. ശശിധരന്‍, ഐഡിഐര്‍ബി ചീഫ് എന്‍ജിനീയര്‍ ബി.ശശി, കെഎസ്‌ഇബി ചീഫ് എന്‍ജിനീയര്‍ ബി.എസ് രാധാകൃഷ്‌ണന്‍, ഡോ. ജയിംസ് എന്നിവരാണ് സംഘത്തിലുള്ളത്.
അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടാല്‍ ഡീകമ്മിഷന്‍ ചെയ്യാന്‍ അതോറിറ്റിയ്‌ക്ക് അധികാരമുണ്ട്.












Click it and Unblock the Notifications