കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്‌ സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂമി കൈമാറ്റത്തിന്‌ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിക്കൊണ്ടുളള സര്‍ക്കാര്‍ വിജ്ഞാപനം സംസ്ഥാനത്തെ പല സ്ഥലങ്ങളിലും നടപ്പായില്ല. ആശയകുഴപ്പം മൂലം രജിസ്‌ട്രേഷന്‍ നടപടികള്‍ പലയിടത്തും തടസ്സപ്പെട്ടു.

വസ്‌തുക്കളുടെ ആധാരത്തിന്‌ ഫോട്ടോയും വിരലടയാളവും തിങ്കളാഴ്‌ച മുതല്‍ നിര്‍ബന്ധമാക്കികൊണ്ടുളള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിന്റെ പകര്‍പ്പ്‌ സംസ്ഥാനത്തെ മിക്ക രജിസ്‌ട്രേഷന്‍ ഓഫീസുകളിലും ലഭിച്ചിട്ടില്ല.

ഇതിനാല്‍ തിങ്കളാഴ്‌ച പഴയ നിയമപ്രകാരമുളള ആധാരവുമായി എത്തിയവര്‍ക്ക്‌ നിരാശരായി മടങ്ങേണ്ടി വന്നു. ഇവരോട്‌ പുതിയ വിജ്ഞാപനം അനുസരിച്ച്‌ മാത്രമേ രജിസ്‌ട്രേഷന്‍ നടത്താന്‍ പറ്റുവെന്നും തങ്ങള്‍ക്കിതു വരെ വിജ്ഞാപനത്തിന്റെ പകര്‍പ്പ്‌ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വടക്കന്‍ ജില്ലകളിലും രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്‌. പുതിയ ചട്ടപ്രകാരം പ്രമാണത്തില്‍ വാങ്ങുന്നയാളുടെ ഒപ്പും ഫോട്ടോയും പതിക്കണം. വടക്കന്‍ ജില്ലകളില്‍ വിദേശത്ത്‌ ജോലിചെയ്യുന്നവരുടെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്താനാണ്‌ പലരും എത്തിയത്‌.

ഇവരുടെ രക്ഷകര്‍ത്താക്കളാണ്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി എത്തിയത്‌. എന്നാല്‍ വാങ്ങുന്നയാള്‍ സ്ഥലത്തില്ലാതെ രജിസ്‌ട്രേഷന്‍ നടത്താനാവില്ലെന്ന നിലപാടാണ്‌ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്‌.

വാങ്ങുന്നയാള്‍ സ്ഥലത്തില്ലെങ്കില്‍ പവര്‍ഓഫ്‌ അറ്റോര്‍ണി ഹാജരാക്കണം. നേരത്തെയുളള നിയമപ്രകാരം വില്‍ക്കുന്നയാള്‍ മാത്രമാണ്‌ രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ എത്തേണ്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X