കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആശുപത്രിയിലെ ഇന്‍-ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നു നവജാത ശിശുക്കളാണ് മരിച്ചത്.
കൊല്ലം സ്വദേശികളായ ഷൈനി, മഞ്‌ജു എന്നിവരുടെയും തിരുവനന്തപുരം സ്വദേശി നിഷയുടെയും കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതില്‍ ഒരു മരണം അണുബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രക്തപരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊല്ലം സ്വദേശി ഷൈനിയുടെ കുഞ്ഞ് അണുബാധമൂലമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിക്കായിരുന്നു മരണം.
മഞ്‌ജുവിന്റെ കുഞ്ഞ് ശനിയാഴ്‌ച രാത്രി എട്ടു മണിയ്‌ക്കും കാട്ടാക്കട നെയ്യാര്‍ഡാം സ്വദേശി നിഷയുടെ കുഞ്ഞ് ഞായറാഴ്‌ച രാവിലെ 11 മണിക്കുമാണ് മരിച്ചത്. രണ്ടു കുഞ്ഞുങ്ങള്‍ക്കും 1.4 കിലോഗ്രാം വീതം തൂക്കമാണുണ്ടായിരുന്നത്.ഈ കുഞ്ഞുങ്ങള്‍ക്ക് കടുത്ത ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ഇവര്‍ മരിച്ചത് അണുബാധ മൂലമാണെന്ന് കരുതുന്നില്ല. എന്നാല്‍ അണുബാധയുളള രണ്ടു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഇണ്‍-ബോണ്‍ നഴ്‌സറിയില്‍ കഴിയുന്നുണ്ട്.
അണുബാധ തടയാനുളള പ്രവര്‍ത്തനങ്ങള്‍ എസ്‌എടിയില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രോഗാണുബാധ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല. അണുബാധയുണ്ടായ ഇന്‍-ബോണ്‍ നഴ്‌സറിയില്‍ തുടരുന്ന മറ്റു കുഞ്ഞുങ്ങള്‍ക്ക്, മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ തന്നെ ആന്റി ബയോട്ടിക്കുകള്‍ നല്‍കിയിരുന്നു.
അണുബാധയില്‍ മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം വര്‍ധിക്കുമ്പോഴും ലേബര്‍ റൂമില്‍ നിന്ന് ആരോഗ്യ പ്രശ്‌നമുളള കുഞ്ഞുങ്ങളെ ഇന്‍-ബോണ്‍ നഴ്‌സറിയിലേക്കു മാറ്റുന്നത് തുടരുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളുളള കുഞ്ഞുങ്ങളെ മാറ്റി കിടത്താന്‍ മറ്റു സംവിധാനങ്ങളില്ലാത്തതാണ് ഇതിനു കാരണമെന്ന് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications