കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വാശ്രയ കോളജ്‌ കേസില്‍ കേരള ഹൈക്കോടതിയുടെ വിധി സ്‌റ്റേചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.

പ്രവേശനം സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകാന്‍ സ്വാശ്രയകോളജ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

സര്‍ക്കാര്‍ പാസാക്കിയ പുതിയ സ്വാശ്രയ നിയമത്തിലെ ഫീസ്‌ ഘടന, പ്രവേശനം, സംവരണം, ന്യൂനപക്ഷ പദവി നിര്‍ണയം തുടങ്ങിയ വിവാദ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ട്‌ ജനുവരി 4നാണ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെത്തുടര്‍ന്‌്‌ സര്‍ക്കാര്‍ സുപ്രിം കോടതിയല്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുകയായിരുന്നു.

സുപ്രിം കോടതി വിധികളുടെ അന്തസത്ത ഉള്‍ക്കൊള്ളാതെയാണ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചരിക്കുന്നതെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മൊത്തമായി പരിഗണിയ്‌ക്കാതെ സ്‌കൂള്‍ പ്രൊഫഷണല്‍ മേഖലകളെ വേര്‍തിരിച്ച്‌ കാണണം.

പ്രൊഫഷണല്‍ മേഖലയില്‍ സര്‍ക്കാറിന്‌ കൂടുതലായി ഇടപെടാന്‍ സാധിയ്‌ക്കണം. പൊതു പ്രവേശന പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന ഹൈക്കോടതി നിലപാട്‌ സുപ്രിം കോടതി ഉത്തരവുകളുമായി യോജിച്ചുപോകുന്നതല്ല. തുടങ്ങിയവയായിരുന്നു സര്‍ക്കാറിന്റെ വാദങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X