കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്‌ സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു

  • By Staff
Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ അനധികൃത കയ്യേറ്റപ്രദേശങ്ങളില്‍ യുഡിഎഫ്‌ സംഘം സന്ദര്‍ശനം തുടങ്ങി.

കണ്‍വീനര്‍ പി.പി തങ്കച്ചന്റെ നേതൃത്വത്തിലാണ്‌ സംഘത്തിന്റെ സന്ദര്‍ശനം. കെ.ബി ഗണേശ്‌ കുമാര്‍, ബാബു ദിവാകരന്‍, ബെന്നി ബഹനാന്‍, ജോയി എബ്രഹാം, ഷിബു ബേബി ജോണ്‍, അഡ്വ. രാജന്‍ ബാബു, ഇ.ടി മുഹമ്മദ്‌ ബഷീര്‍ തുടങ്ങിയ നേതാക്കളാണ്‌ സംഘത്തിലുള്ളത്‌.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കു പിന്നില്‍ എല്‍ഡിഎഫിന്‍റെ പിന്തുണയുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തരോട് സംസാരിയ്ക്കുകയായിരുന്നു നേതാക്കള്‍.

ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ്‌, യുഡിഎഫ്‌ നേതാക്കളും സംഘത്തെ അനുഗമിയ്‌ക്കുന്നുണ്ട്‌. മൂന്നാര്‍ ടൗണിലെ കയ്യേറ്റം നടന്ന സ്ഥലം സന്ദര്‍ശിച്ചുകഴിഞ്ഞു. ലക്ഷ്‌മി ഡിവിഷന്‍, ചിന്നക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ പരിശോധന നടത്തും.

അനധികൃതഭൂമി കയ്യേറ്റം വിവാദമായതിനെത്തുടര്‍ന്ന്‌ മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്ന ആറാമത്തെ സംഘമാണ്‌ ഇത്‌. നേരത്തേ ഇവിടെ സന്ദര്‍ശനം നടത്തിയ കെപിസിസി സംഘത്തെ ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്യുകയും പ്രശ്‌നമുണ്ടാവുകയും ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X