യുഡിഎഫ് സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു
നയ്‌റോബി: കാമറൂണില്‍ നിന്നും നയ്‌റോബിയിലേയ്‌ക്കുള്ള യാത്രാമധ്യേ തകര്‍ന്നുവീണ കെനിയ എയര്‍വെയ്‌സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ദുവാലയ്‌ക്ക് 10 കിലോമീറ്റര്‍ വടക്ക് കടല്‍ത്തീരത്തെ കണ്ടല്‍ക്കാട്ടിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിയ്‌ക്കുന്നത്. തിരച്ചിലിന് ശേഷം വിമാനത്തില്‍ മടങ്ങുകയായിരുന്ന സംഘമാണ് തകര്‍ന്ന വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്.
കെനിയ എയര്‍വെയ്‌സ് വിമാനംതന്നെയാണോ ഇതെന്ന് സ്ഥരീകരിയ്‌ക്കുന്നതിനായി രക്ഷാ പ്രവര്‍ത്തകരുടെ സംഘത്തെ അവിടേയ്‌ക്കയച്ചിരിക്കുകയാണ്. അപകടത്തില്‍ യാത്രക്കാരാരും രക്ഷപ്പെട്ടതായി സൂചനയില്ല.
നേരത്തേ ഈ പ്രദേശത്തുള്ള മത്സ്യബന്ധനക്കാര്‍ വലിയൊരു വസ്‌തു കടലില്‍ പതിയ്‌ക്കുന്ന ശബ്ദം കേട്ടതായും തുടര്‍ന്നു കടല്‍ ഇളകിമറിയുന്നതു കണ്ടതായും അധികൃതരെ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇവിടെത്തന്നെയായിരിയ്‌ക്കും വിമാനം തകര്‍ന്നുവീണതെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയിരിക്കുന്നത്.
അപകടം നടന്നു 36 മണിക്കൂറിന് ശേഷമാണ് വിമാനത്തെപ്പറ്റി ആധികാരികമായ ഒരു സൂചന ലഭിയ്‌ക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 7 മലയാളികള്‍ ഉള്‍പ്പെടെ 15 ഇന്ത്യക്കാരുണ്ടെന്ന് ഞായറാഴ്‌ച ഔദ്യോഗികമായി സ്ഥരീകരിച്ചിരുന്നു.
തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ നെയ്‌റോബിയില്‍ എത്തുമ്പോള്‍ വിസ ശരിയാക്കാന്‍ അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നിര്‍ദ്ദേശം നല്‍കിയാതി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.












Click it and Unblock the Notifications