ൂന്നാറില്‍ വാഴ വെട്ടാന്‍ സബ് കളക്ടര്‍മാര്‍
ക്രിസ്‌ക്രിക്കറ്റ് ഡോട്ട് കോം എന്ന തന്റെ വെബ് പോര്‍ട്ടലില്‍ പുതിയ രണ്ടു ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയിമുകള്‍ ഉള്‍പ്പെടുത്തിയതായി ശ്രീകാന്ത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
മള്‍ട്ടി പ്ലെയര്‍, ക്യാപ്‌റ്റന്‍ ഓഫ് ക്യാപ്‌റ്റന്‍സ് എന്നീ രണ്ടു ഗെയിമുകളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയത്.
കന്പ്യൂട്ടിറിലെ വിര്‍ച്വല്‍ ഗ്രൗണ്ടില്‍ രണ്ടു പേര്‍ക്ക് ഇഷ്ടപ്പെട്ട ടീമുകളെ തിരഞ്ഞെടുത്ത് കളിക്കാവുന്നതാണ് മള്‍ട്ടി പ്ലെയര്‍ എന്ന ഗെയിം. കളിക്കുന്നവര്‍ക്ക് പരസ്‌പരം സംവദിക്കുന്നതിന് ഓണ്‍ലൈന്‍ ചാറ്റ് സൗകര്യവും ഈ ഗെയിമിനുണ്ട്.
ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ക്യാപ്‌റ്റന്‍മാരായി ഇഷ്ടമുളള കളിക്കാരെ തിരഞ്ഞെടുത്ത് കളിക്കുന്നതാണ് ക്യാപ്‌റ്റന്‍ ഓഫ് ക്യാപ്‌റ്റന്‍സ് ഗെയിം.
ഇന്ത്യയിലെ 220 കോടി രൂപയുടെ വലിപ്പമുളള കന്പ്യൂട്ടര്‍ ഗെയിം വിപണി വരും വര്‍ഷങ്ങളില്‍ മൂന്നു മടങ്ങായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ് ക്രിക്കറ്റ് ഡോട്ട് കോം സിഇഒയും ശ്രീകാന്തിന്റെ മകനുമായ ആദിത്യ ശ്രീകാന്ത് പറഞ്ഞു.
ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് കൂടുതല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications