ൂന്നാറില്‍ വാഴ വെട്ടാന്‍ സബ് കളക്ടര്‍മാര്‍
ആദ്യത്തെ ആഴ്‌ച മാത്രം 148 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 6068 കോടി രൂപ) ഈ ചിത്രം വാരിക്കൂട്ടിയത്.
റിലീസ് ചെയ്ത 29 രാജ്യങ്ങളിലും ചിത്രം അതിഗംഭീരവിജയമാണ്. അമേരിക്ക, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇറ്റലി, മെക്‌സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലെല്ലാം സ്പൈഡര്‍മാനു മുന്നില് അതാതു രാജ്യങ്ങളിലെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ന്നു വീഴുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ ചിത്രത്തിന്റെ കളക്ഷന്‍ 231 മില്യണ്‍ യുഎസ് ഡോളറാണ്. (ഏകദേശം 9471 കോടി രൂപ). ഇതില്‍ 151 മില്യണ്‍ ഡോളറും വടക്കേ അമേരിക്കയില്‍ നിന്നാണ്.
ചിത്രം റിലീസ് ചെയ്‌ത മെയ് അഞ്ചിന് ലോകത്താകെ ചിത്രത്തിന്റെ കളക്ഷന്‍ 117,631,328 ഡോളറാണ്. (ഏതാണ്ട് 483 കോടി രൂപ). ഇതും സര്‍വകാല റെക്കാര്‍ഡാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ സോണി പിക്‌ചേര്‍സ് വൈസ് ചെയര്‍മാന്‍ ജെഫ് ബ്ലേക്ക് പറഞ്ഞു.
സ്‌പൈഡര്‍മാന്‍ മൂന്നാം ഭാഗത്ത് സ്‌പൈഡര്‍മാനായി അഭിനയിക്കുന്നത് ടോബെ മാഗ്വിറാണ്. സ്‌പൈഡര്‍മാനും പരന്പരാഗത വൈരിയായ ഗ്രീന്‍ ഗോബ്ലിനും തമ്മിലുളള ഏറ്റുമുട്ടലിന്റെ കഥയില്‍ നായികയായി കിര്‍സ്‌റ്റന്‍ ഡണ്‍സ്‌റ്റ് വേഷമിടുന്നു.
കഴിഞ്ഞയാഴ്‌ചയില്‍ ലോകത്താകെ സിനിമ കാണാനിറങ്ങിയവരില്‍ 80 ശതമാനവും സ്‌പൈഡര്‍മാന്‍ മൂന്നാം ഭാഗമാണ് തിരഞ്ഞെടുത്തതെന്നും ഇത് തങ്ങളെ ആവേശഭരിതരാക്കുന്നുവെന്നും ജെഫ് ബ്ലേക് പറയുന്നു.












Click it and Unblock the Notifications