Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പ് വീണ്ടും സംഘര്‍‍ഷം

കണ്ണൂര്‍: കഴിഞ്ഞ ദിവസം ആക്രമണം നടന്ന തളിപ്പറമ്പ്‌ ടൗണില്‍ ചൊവ്വാഴ്ച ലീഗ്‌- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം.

തിങ്കളാഴ്ച കണ്ണൂരില്‍ നടന്ന ഇഎംഎസ്‌ മന്ത്രിസഭയുടെ ജൂബിലി ആഘോഷത്തിനുശേഷം മടങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ലീഗ്‌ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന്‌ തളിപ്പറമ്പ്‌ വില്ലേജില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. ഹര്‍ത്താലിനിടെ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിയ്ക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

അക്രമികളെ തുരത്താന്‍ പൊലീസ് ആകാശത്തേയ്ക്ക്‌ വെടിവച്ചു. മാര്‍ക്കററ്‌ ഭാഗത്തുനിന്ന്‌ പൊലീസിന്‌ നേരെ കല്ലേറുണ്ടായി. പൊലീസ്10 സ്റ്റന്‍ ഗ്രനേഡുകളും പ്ലാസ്റ്റിക്‌ പെല്ലറ്റുകളും പ്രയോഗിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവിലെ നടത്തിയ പ്രകടനത്തിനുശേഷമാണ്‌ അക്രമം ആരംഭിച്ചത്‌. വന്‍ പൊലീസ്‌ സന്നാഹമാണ് തളിപ്പറമ്പ് ടൗണിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+