ൂന്നാറില്‍ വാഴ വെട്ടാന്‍ സബ് കളക്ടര്‍മാര്‍
മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ രണ്ടു സബ് കളക്ടര്‍മാരുള്‍പ്പെട്ട സംഘം ഒരു ഷെഡും പൊളിച്ച് ഏതാനും വാഴയും വെട്ടിയെറിഞ്ഞ് സ്ഥലം വിട്ടു.
മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ ചൊക്കനാട് മലയിലാണ് ഒഴിപ്പിക്കല്‍ സംഘം നാടകം നടത്തി മടങ്ങിയത്. അനധികൃതമായി കയ്യേറിയ ഭൂമി കയ്യേറി കൃഷി നടത്തിയതിന് ചന്ദ്രന്‍, ദൊരൈമുരുകന്‍ എന്നിവരുടെ പേരില്‍ കേസും എടുത്തിട്ടുണ്ട്.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ഏതു രീതിയിലാണ് നടക്കുക എന്ന് ഈ സംഭവം സൂചന നല്‍കുന്നു. മൂന്നാറിലെ കണ്ണായ സ്ഥലങ്ങള്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മിച്ച് കോടികള്‍ കൊയ്യുന്ന മാഫിയയ്ക്കെതിരെയാണ് പരാതി മുഴുവന്‍.
അവരെ ഒന്നും ചെയ്യാതെ, ചങ്കില്‍ ചവിട്ടിയാലും പ്രതികരിക്കാത്ത കുറേ പാവം കൃഷിക്കാരുടെ മുകളില്‍ അധികാരത്തിന്‍റെ അഹങ്കാരം പ്രദര്‍ശിപ്പിക്കുകയാണ് റവന്യൂ അധികാരികള്‍.
ചൊക്കന്‍മലയിലെ കൃഷി നശിപ്പിച്ച് മടങ്ങിയ സംഘം ചൊക്കമുടിയില്‍ ഒരു സ്വകാര്യ മൊബൈല്‍ കന്പനി കയ്യേറിയ സ്ഥലവും സന്ദര്‍ശിച്ചു. എന്നാല്‍ ഇവിടെ നടത്തിയിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൊന്നും കൈവയ്ക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടായില്ല.
ദേവികുളം സബ് കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ഇടുക്കി സബ് കളക്ടര്‍ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഴയും മറ്റും വെട്ടാന്‍ വന്പന്‍ പൊലീസ് സംഘം എത്തിയത്.












Click it and Unblock the Notifications