മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് അന്വേഷിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് റിപ്പോര്‍ട്ട് സര്‍പ്പിച്ചു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളെ ചേര്‍ത്ത് പ്രത്യേക മേഖല രൂപീകരിക്കാന്‍ റവന്യൂ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇതിനായി ഒരു അഥോറിട്ടിയെ രൂപീകരിക്കണമെന്നും ഈ സ്ഥലങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ അഥോറിട്ടിയുടെ കീഴിലാക്കണമെന്നും ശുപാര്‍ശയുണ്ട്. ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരണം.
കൈയ്യേറിയ സ്ഥലങ്ങള്‍ ഒഴിപ്പിച്ച് ഇവിടെ വനവത്കരണം നടത്തണമെന്നാണ് ശുപാര്‍ശ. . മൂന്നാറില്‍ ഇടുക്കി ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥന്‍മാരെ നിയമിക്കണം. ഭൂമി വിനിയോഗ നിയമത്തിന്‍്റെ മറവില്‍ 1994 മുതല്‍വന്‍ തോതില്‍ ഭൂമി കയ്യേറിയിട്ടുണ്ട്.
അമ്പതോളം റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയുണ്ട്.












Click it and Unblock the Notifications