ൂന്നാറില്‍ വാഴ വെട്ടാന്‍ സബ് കളക്ടര്‍മാര്‍
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ അണുബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
അണുബാധ മൂലം 38 കുഞ്ഞുങ്ങള്‍ മരിച്ച എസ്‌എടി ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കുട്ടികളും ജനിക്കുമ്പോള്‍തന്നെ ഭാരം കുറവായിരിക്കും. ഇവരുടെ മരണം സ്വഭാവികമാണ്.പല കാരണങ്ങള്‍ കൊണ്ടായിരിക്കും മരണങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ എസ്എടിയിലെ മരണങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണ് ചെയ്തത്.
ഇവിടെ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ആശുപതിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അശുപത്രികളോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications