മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ
തിരുവന്തപുരം: സ്വാശ്രയ കോളേജുകളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇത് പറഞ്ഞത്. സംവരണം നടപ്പിലാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യും.
ന്യൂനപക്ഷ പദവി നേടിയ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതിനു ശേഷമുള്ള സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് വിട്ടുതരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്വാശ്രയ മാനേജ്‌മന്റ് കോളേജുകള്‍ സംബന്ധിച്ച പ്രവേശനം, ഫീസ് എന്നീ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റിയെ ഒരു കോടതിയും വിലക്കിയിട്ടില്ല. കമ്മിറ്റിഅതിന്റ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications