Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍: റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ പ്രത്യേക സേന

മുംബൈ: 1993ലെ സ്‌ഫോടന പരന്പരയില്‍ പ്രതികളായ 23 പേരെ പ്രത്യേക ടാഡ കോടതി കുറ്റവിമുക്തരാക്കി. ഇവരില്‍ മൂന്നു പേര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌ ഉള്‍പ്പെടെ 123 പ്രതികളുണ്ടായിരുന്ന കേസില്‍ 14 വര്‍ഷത്തെ വിചാരണയ്‌ക്കു ശേഷം ബുധനാഴ്‌ചയാണ്‌ ശിക്ഷാവിധി പ്രഖ്യാപനം ആരംഭിച്ചത്‌. ശിക്ഷാവിധി പൂര്‍ത്തിയാക്കാന്‍ എട്ടു ദിവസം വരെ എടുക്കുമെന്ന്‌ നിയമവൃത്തങ്ങള്‍ അറിയിച്ചു.

100 പേരെയാണ്‌ കേസില്‍ കുറ്റക്കാരായി കണ്ടത്‌. 123 പേരും ഹാജരാകാനാണ്‌ കോടതി നിര്‍ദേശിച്ചിരുന്നത്‌.

ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സഞ്‌ജയ്‌ ദത്ത്‌ നല്‍കിയിരുന്ന ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചേക്കും.പ്രൊബേഷന്‍ ഓഫ്‌ ഒഫന്‍ഡേഴ്‌സ്‌ ആക്ട്‌ അനുസരിച്ച്‌ നല്ല നടപ്പു പരിഗണിച്ച്‌ തന്നെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്നാണ്‌ സഞ്‌ജയ്‌ ദത്ത്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതേത്തുടര്‍ന്ന മറ്റ്‌ 70 പേരും തങ്ങളെയും ഇതേപോലെ പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്‌.

ബോംബ്‌ വച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ്‌ 47 പേരെ കോടതി കുറ്റക്കാരായി കണ്ടത്‌. ഇവരില്‍ 44 പേര്‍ക്കും വധശിക്ഷ വരെ ലഭിക്കാം. അഞ്ചു പേരെ കസ്റ്റംസ്‌ നിയമപ്രകാരമാണ്‌ കുറ്റക്കാരെന്നു വിധിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവു ലഭിക്കാം. സഞ്‌ജയ്‌ ദത്ത്‌ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരായ ആയുധ നിയമലംഘനക്കുറ്റത്തിന്റെ കുറഞ്ഞ ശിക്ഷ അഞ്ചു വര്‍ഷമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+