Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍: റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ പ്രത്യേക സേന

സിലിഗുരി: പശ്ചിമ ബംഗാളിലെ സിലിഗുരിയും സമീപപ്രദേശങ്ങളും പക്ഷിപ്പനി ഭീതിയിലെന്ന് റിപ്പോര്‍ട്ട്. നാലു ദിവസം മുമ്പ് സിലിഗുരിയിലെ ഒരു സ്വകാര്യ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ 3,000 ഓളം കോഴികള്‍ ചത്തതാണ്‌ ഭീതിക്ക്‌ കാരണമായത്‌.

രാജ് അസീസ്‌ എന്നയാളുടെ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് കോഴികള്‍‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇയാളുടെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഏകദേശം 20,000 ഓളം കോഴികളുണ്ട്‌. രാജ്‌ അസീസ്‌ ഇപ്പോള്‍ ഒളിവിലാണ്‌.

കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന്‌ രൂക്ഷഗന്ധം ഉയര്‍ന്നതോടെ ജനം പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം വെളിയിലായത്‌. സിലിഗുരിയിലെ മതിഗര പൊലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്‌ ഈ കോഴിവളര്‍ത്തല്‍ കേന്ദ്രം.

സ്ഥലം ബ്ലോക്ക്‌ വികസന ഓഫീസര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം പരിശോധിച്ചതോടെ അസുഖം ബാധിച്ച നിരവധി കോഴികള്‍ ഇവിടെയുണ്ടെന്ന്‌ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ പക്ഷിപ്പനിയാവാം കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം എന്ന് വാര്‍ത്ത പരക്കുകയും ചെയ്തു.

ഈ കോഴികള്‍ ബംഗ്ലാദേശില്‍ നിന്ന്‌ മാള്‍ഡ വഴിയാണ്‌ ഇവിടെയെത്തിയതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ കേന്ദ്രം അടച്ചുപൂട്ടിയിട്ടുണ്ട്‌. ഇതിനു പുറമേ, ബംഗ്ലാദേശില്‍ നിന്നു കോഴിയിറച്ചിയും മറ്റ് പക്ഷിയിറച്ചികളും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

വിദഗ്ദ്ധ പരിശോധനയ്ക്കായി തെളിവുകള്‍ കൊല്‍ക്കത്തയിലെ ലാബിലേക്ക്‌ അയച്ചിട്ടുണ്ട്‌. പക്ഷിപ്പനി ഭീതി കോഴിവില്‍പ്പനയെയും ഗണ്യമായി ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+