ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്
ബാലേശ്വര്‍: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ഭൂതല മിസൈലായ പൃഥ്വി വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപൂരില്‍ നിന്നാണ് പൃഥ്വി വിക്ഷേപിച്ചത്.
സഞ്ചരിക്കുന്ന ലോഞ്ചറുകളില്‍ നിന്നു വിക്ഷേപിക്കാവുന്ന പൃഥ്വി മിസൈലിന്റെ കരസേനയ്‌ക്ക് ഉപയോഗിക്കാവുന്ന രൂപമാണ് പരീക്ഷിച്ചത്. ഇതിനായി സൈന്യത്തില്‍ രണ്ട് വ്യത്യസ്‌ത മിസൈല്‍ സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. 333ാം റജിമെന്റും 355ാം റജിമെന്റും ആയിരിക്കും മിസൈലുകള്‍ കൈകാര്യം ചെയ്യുന്നത്.
നാലു ടണ്ണോളം ഭാരമുളള ഈ മിസൈലിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. 500 കിലോഗ്രാം വരെ സ്‌ഫോടകവസ്‌തുക്കള്‍ വഹിക്കാന്‍ ശേഷിയുളള ഇത് മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നും വിക്ഷേപിക്കാം.
പരീക്ഷണ സമയത്ത് ദേശീയ പ്രതിരോധ ഗവേഷണ വകുപ്പിലെ ശാസ്‌ത്രജ്ഞരോടൊപ്പം കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications