Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ആനകള്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി പഠനങ്ങള്‍ തെളിയിക്കുന്നു. വയനാട്‌ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന നീലഗിരി മേഖലകളിലാണ്‌ കൂടുതല്‍ ആനകളെ കണ്ടെത്തിയത്‌.

കേന്ദ്ര വന-പരിസ്ഥിതി മന്ത്രായലങ്ങളുടെ ആന സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ്‌ രാജ്യത്തെ വനങ്ങളില്‍ കാട്ടാനകളുടെ കണക്കുകളെടുക്കുന്നത്‌. വനംവകുപ്പിന്റെയും വിവിധ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്‌ ആനകളെ കണ്ടെത്തുന്നത്‌. കഴിഞ്ഞ ദിവസത്തെ കണക്കെടുപ്പുകളില്‍ കേരളത്തിലെ വനങ്ങളില്‍ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ആനകളെ കണ്ടെത്താനായി.

രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആനകള്‍ വയനാട്‌ വന്യജീവി കേന്ദ്രത്തില്‍ എത്തിയതോടെയാണ്‌ ആനകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വന്‍ വര്‍ദ്ധനവുണ്ടായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+