മൂന്നാര്‍: ഇടുക്കി ജില്ലാ കളക്ടറെ മാറ്റി
തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാകളക്ടര്‍ എ.ജെ രാജനെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം കോട്ടയം കളക്ടര്‍ രാജു നാരായണ സ്വാമിയെ പുതിയ കളക്ടറായി നിയമിച്ചു.
കൈയേറ്റം സംബന്ധിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. മൂന്നാറിലെ ഭൂമി കൈയേറ്റം തടയുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന്, എ.ജെ രാജനെ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ ചൊവ്വാഴ്‌ച തിരുവനന്തപുരത്തേക്കു വിളിപ്പിക്കുകയും ചെയ്‌തിരുന്നു. കെ സുരേഷ് കുമാറിനെ സ്‌പെഷ്യല്‍ ഓഫീസറായി മൂന്നാറിലേക്ക് അയയ്‌ക്കാനും തീരുമാനമായി.












Click it and Unblock the Notifications