കെ.പി.ആര്‍.രയരപ്പന്‍ അന്തരിച്ചു
കണ്ണൂര്‍: സ്വാതന്ത്യ സമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.പി.ആര്‍.രയരപ്പന്‍ (96) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പി.കൃഷ്ണപിള്ള, എ.കെ.ജി., ഇം.എം.എസ്. തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിപ്പിച്ചിട്ടുള്ള ആദ്യകാല കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.പി.ആര്‍.ഗോപാലന്‍ സഹോദരനാണ്.












Click it and Unblock the Notifications