മൂന്നാര്‍: റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രത്യേക സേന
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭാ യോഗം അത് നടപ്പാക്കാന്‍ പ്രത്യേക സേനയെയും സ്‌പെഷ്യല്‍ ഓഫീസറെയും നിയോഗിക്കാന്‍ തീരുമാനിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചതാണിത്. മൂന്നാറിലെ കൈയേറിയ ഭൂമിയിലുളള എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഐജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പ്രത്യേക സേന രൂപീകരിക്കുന്നത്. ഇതില്‍ 300 മുതല്‍ 400 വരെ പോലീസ് സേനാംഗങ്ങള്‍ ഉണ്ടായിരിക്കും. സുരേഷ് കുമാര്‍ ഐപിഎസിനെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.












Click it and Unblock the Notifications