ഉപതിരഞ്ഞെടപ്പുകളില്‍ ഇടതിന് മുന്‍തൂക്കം
കോഴിക്കോട്: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം ഇടതുമുന്നണി നേടി. പനങ്ങാട്, ഓഞ്ചിയം പഞ്ചായത്തുകളിലാണ്, യഥാക്രമം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ബിന്ദു, കക്കാട് ചന്ദ്രന്‍ എന്നിവര്‍ വിജയിച്ചു.
പാലക്കാട് വെളളനേഴി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാമന്‍കുട്ടി വിജയിച്ചു. 447 വോട്ടുകള്‍ക്കാണ് സിപിഎം സീറ്റ് നിലനിര്‍ത്തിയത്.
കൊല്ലം തേവലക്കര ഗ്രാമപഞ്ചായത്തിലെ അരിനല്ലൂര്‍ വടക്ക് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ആന്റണി വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്രനായ ദേവരാജനെ 150 വോട്ടിനാണ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications